ഒമാനിലെ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗ് ഔദ്യോഗികമായി ചുമതലയേറ്റു. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോ. സെക്രട്ടറിയായായിരുന്നു.2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്. 2007-2010 വരെ തായ്പേയിലെ ഇന്ത്യ-തായ്പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായിരുന്നു.നിയമന പത്രം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിക്ക് കൈമാറി. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്.