മക്ക: ഇന്ത്യന്‍ഹാജിമാര്‍ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും മക്കയില്‍ പൂര്‍ത്തിയായതായി കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ മക്കയിലെ ഹജ്ജ് മിഷന് ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഹാജിമാര്‍ക്കുള്ള സേവനം പരമാവധി മികവുറ്റതാക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പരിപാലനത്തിനായി മക്കയില്‍ 40 കിടക്കകള്‍ വീതമുള്ള രണ്ട് ആശുപത്രികള്‍ സജ്ജമാണ്. ഇത് കൂടാതെ 13 ഡിസ്പെന്‍സറികളും മക്കയില്‍ ഒരുക്കിയിട്ടുണ്ട്. മദീനയില്‍ മൂന്ന് ഡിസ്പെന്‍സറികളാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി സജ്ജീകരിച്ചത്. മക്ക അസീസിയയിലും ഗ്രീന്‍ കാറ്റഗറിയിലുമായി താമസ സൗകര്യങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. 136020 ഹാജിമാരാണ് ഇന്ത്യന്‍ ഹജ്ജ്മീഷന്െറ നേതൃത്വത്തില്‍ വരുന്നത്. 29806 ഹാജിമാര്‍ ഇതിനകം പുണ്യ നഗരിയില്‍ എത്തിക്കഴിഞ്ഞു. മദീനയില്‍ നിന്ന് 2363 ഹാജിമാര്‍ ശനിയാഴ്ചയോടെ മക്കയിലത്തെി. 108 വിമാനങ്ങളാണ് ഇതിനകം ഹാജിമാരെ കൊണ്ടുവന്നത്. 353 വിമാനങ്ങളാണ് മൊത്തം ഉപയോഗിക്കുന്നത്. ഡോക്ടര്‍മാരടക്കം 495 ഉദ്യോഗസ്ഥ സംഗത്തെ മക്കയില്‍ വിന്ന്യസിച്ചിട്ടുണ്ട്. ഹാജിമാര്‍ക്കുള്ള സിംകാര്‍ഡ് വിതരണം താമസ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. 64500 ഹാജിമാര്‍ക്ക് അസീസിയയിലും ബാക്കിയുള്ളവര്‍ക്ക് ഗ്രീന്‍ കാറ്റഗറിയിലുമാണ് താമസം. അസീസിയില്‍ താമസിക്കുന്നവര്‍ക്ക് ആധുനിക ബസ് സൗകര്യം 24 മണിക്കൂറും ലഭ്യമാകും. മദീനയില്‍ ഇപ്രാവശ്യം ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയില്ല. ഹാജിമാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം അറിയാന്‍ 00966504127043 എന്ന വാട്സാപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍മാരായ കേണല്‍ മാജിദ് ഖാന്, ഫൈസല്‍, അബ്ബാസ് കുപ്പള, അബ്്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുത്തു.