ഒമാന്‍ റെയില്‍ മുന്നോട്ടുതന്നെ, ജോലികള്‍ പുരോഗമിക്കുന്നു

Oman-Railമസ്കത്ത്: എണ്ണവിലയിടിവ് ഒമാന്‍ റെയില്‍ പദ്ധതിയെ ബാധിച്ചിട്ടില്ളെന്നും രാജ്യത്തെ ചരക്ക് ഗതാഗത, കൈമാറ്റ മേഖലയില്‍ സുപ്രധാന നാഴികക്കല്ലാവുന്ന പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നും അധികൃതര്‍. ജി.സി.സി രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 2117 കിലോമീറ്റര്‍ ദൈര്‍ഘ്യവും ശതകോടി ഡോളര്‍ ചെലവുവരുന്നതുമായ ജി.സി.സി റെയില്‍ പദ്ധതി 2018ല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ ചില അംഗരാഷ്ട്രങ്ങള്‍ പദ്ധതി നടപ്പാക്കുന്നത് താല്‍ക്കാലികമായി നീട്ടിവെച്ചിട്ടുണ്ട്. എന്നാല്‍, ഒമാന്‍ റെയില്‍ എന്നറിയപ്പെടുന്ന ആഭ്യന്തര റെയില്‍വേ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നുവരുന്നതായി ഒമാന്‍ ഗ്ളോബല്‍ ലോജിസ്റ്റിക് ഗ്രൂപ് ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ ജോണ്‍ ലെസ്നിവെസ്കി അറിയിച്ചു.