ബഹ്റൈൻ :കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നാളെ ബഹറിനിൽ എത്തും .മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തുന്നത്, കേന്ദ്രമന്ത്രിസഭ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായി ബഹ്റിൻ സന്ദർശനം നടത്തുന്ന മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയാണ് അദ്ദേഹം,
നാളെ വൈകീട്ട് 7 മണിക്ക് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.