
മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഈ വരുന്ന വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ 5 മുതൽ ആഗസ്ത് 1 വരെ മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും. രാവിലെ 8.00 മണി മുതൽ ഉച്ചക്ക് 1.00 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. 6 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. വ്യക്തിത്വ വികസനം, ലൈഫ് സ്കിൽസ്, ഹാബിറ്റ്സ് മോൾഡിങ്, ആർട്സ്, സ്പോർട്സ്, ഫസ്റ്റ് എയ്ഡ്, ട്രോമാ കെയർ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഫ്യൂചർ വേൾഡ്, ഫിനാൻസ് മാനേജ്മെൻ്റ് തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രെയിനിംഗ് സെഷനുകൾ നടക്കും. ക്യാമ്പിൻ്റെ ഭാഗമായി ശില്പശാലകൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ഗെയിംസ്, പ്രായോഗിക പരിശീലനം, മത്സരങ്ങൾ, ഫാമിലി മീറ്റ് എന്നിവ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും.








