മസ്കത്ത്:ഒമാനിൽ ഡിസംബറിലെ ഇന്ധനവിലയിൽ നേരിയ വർദ്ധന.എം95 പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ആറു ബൈസയുടെ വീതം വർധനയാണ് ഉണ്ടായത്. എം95 ലിറ്ററിന് 207 ബൈസയായിരിക്കും പുതുക്കിയ വില. ഡീസൽ വില 219 ബൈസയായും ഉയരും. എം91 പെട്രോൾ വില 186 ബൈസയായി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.എം95ന് 209 ബൈസയായിരിക്കും വിലയെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇത് പിന്നീട് 207 ബൈസയായി നിശ്ചയിക്കുകയായിരുന്നു. ഇന്ധനവില നിയന്ത്രണം നീക്കിയ ശേഷമുള്ള ഡീസലിന്റെ ഏറ്റവും ഉയർന്ന വിലയാണ് ഡിസംബറിലേത്. എം95പെട്രോൾ വിലയും ഏറ്റവും ഉയരത്തിലാണ്.ഇന്ധന വിലവർധന ജീവിതച്ചെലവ് ഉയരാൻ കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞുപോയ മാസങ്ങളിലെ പണപ്പെരുപ്പത്തിൽ ഗതാഗത മേഖലയിലാണ് കാര്യമായ വർധന ഉണ്ടായത്. വ്യാപാര സ്ഥാപനങ്ങൾ ഇന്ധനച്ചെലവിലേക്ക് കൂടുതൽ തുക നീക്കി വെക്കേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ദുബൈയിൽനിന്നും മറ്റും സാധനങ്ങൾ കൊണ്ടുവരുന്ന സ്ഥാപനങ്ങളെയാണ് ഇന്ധനവില വർധന കൂടുതൽ പ്രതികൂലമായി ബാധിക്കുക.വില സംബദ്ധിച് എണ്ണ,പ്രകൃതിവാതക മന്ത്രാലയമാണ് തീരുമാനങ്ങൾ എടുക്കുന്നത്.