ഇന്ത്യന്‍ ഏകീകരണത്തിന്റെ മുഖ്യശില്പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 146 ആം ജന്മദിനം ” രാഷ്ട്രീയ ഏകതാ ദിവസ് ” ഇന്ത്യൻ എംബസ്സി മസ്കറ്റ് ആഘോഷിച്ചു . ഒമാനിലെ പുതിയ അംബാസ്സഡർ ആയി ചുമതലയേറ്റ അമിത് നാരംഗിന്റെ ആദ്യ ഔദ്യോഗിക പരിപടികൂടിയായിരുന്നു ഇത് . സർദാർ വല്ലഭായ് പട്ടേലിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത് . സ്വതന്ത്ര ഇന്ത്യയുടെ ഏകീകരണത്തിനു വല്ലഭായ് പട്ടേൽ വഹിച്ച പങ്കിനെകുറിച്ച് അംബാസഡർ സംസാരിച്ചു . ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വൈസ് ചെയർമാൻ കരഞ്ജിത് സിംഗ് മത്താരു , ഇന്ത്യൻ സ്കൂൾ മബേല പ്രിൻസിപ്പൽ പി.പ്രഭാകരൻ എന്നിവർ പട്ടേൽ അനുസ്മരണ പ്രസംഗം നടത്തി . ഇന്ത്യൻ സ്കൂൾ മസ്കറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ” ഏക്താ ഗാനവും ” ഡിലീഷ്യസ് ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവതരണവും ഉണ്ടായിരുന്നു . ” രാഷ്ട്രീയ ഏകതാ ദിവസിന്റെ ” ഭാഗമായി ഇന്ത്യൻ എംബസ്സി സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ നിരവധിയാളുകൾ പങ്കെടുത്തു .