സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന  ആഘോഷം സംഘടിപ്പിച്ചു

  1. ↩︎

മനാമ :ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം  വിവിധ പരിപാടികളോടെ അദ്ലിയ ഓറ ആർട്സ്ൽ വെച്ച് മെയ്ദിന ആഘോഷം സംഘടിപ്പിച്ചു
പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ നന്ദിയും പറഞ്ഞു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ് മെയ്ദിന സന്ദേശം നൽകുകയുണ്ടായി ഓരോ സ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് പിന്നിൽ  ഓരോ തൊഴിലാളികളുടെയും കഷ്ടപ്പാടുകളും വിയർപ്പും ഉണ്ടെന്നും ഏതു തൊഴിലിനും അതിന്റെതായ മാന്യതയുണ്ടെന്നും തൊഴിലാളി മുതലാളി സൗഹൃദമാണ് തൊഴിൽ സ്ഥാപനങ്ങളെ വിജയത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി ഏറ്റവും തൊഴിൽ സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ്
ബഹ്‌റൈൻ എന്നും തൊഴിലാളികൾക്ക് നിർഭയമായി ജോലി ചെയ്യുവാൻ  ഇവിടുത്തെ ഭരണാധികാരികളും ബഹ്‌റൈൻ ജനതയും നൽകുന്ന പിന്തുണയെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിക്കുകയുണ്ടായി  സെവൻ ആർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ, രക്ഷാധികാരി മോനി ഓടിക്കണ്ടത്തിൽ, മുൻ ഐസിആർഎഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, സാമൂഹിക പ്രവർത്തകരായ ഇ വി രാജീവൻ, കാത്തു സച്ചിൻദേവ്,ഷറഫ് കുഞ്ഞി സത്യൻ പേരാമ്പ്ര ട്രഷറർ തോമസ് ഫിലിപ്പ് കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറി മണിക്കുട്ടൻ, മറ്റു ഭാരവാഹികളായ ബോബി പുളിമൂട്ടിൽ മിനി റോയി,അഞ്ചു സന്തോഷ്‌, റോയ് മാത്യു,സുജ മോനി തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയുണ്ടായി1