ബഹ്റൈൻ മലയാളി സെയിൽസ് ടീം(BMST) അൽ ഹിലാൽ മെഡിക്കൽ സെൻ്ററും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ. ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബി എം എസ് ടി യും അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയും ചേർന്ന് കൂട്ടായ്മയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . നിലവിൽ പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി കൊണ്ടാണ് ഇങ്ങനെ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്.മുഖ്യ അതിഥി ആയ I C R F ചെയർമാൻ ഡോ . ബാബു രാമചന്ദ്രൻ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പിൽ ഇരുനൂറ്റി അൻപതോളം അംഗങ്ങൾ പങ്കെടുത്തു.

ബി എം എസ് ടി പ്രസിഡൻ്റ് സനിൽ കാണിപ്പയ്യൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ദിലീപ് സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും അഡ്വൈസറി ചെയർമാൻ സിജു കുമാർ, ഡോ ചൗധരി (അൽ ഹിലാൽ )എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബി എം എസ് ടിയുടെ പ്രോഗ്രാം കൺവീനർ ശ്രീലേഷ്, ജോയിൻ്റ് കൺവീനർമാരായ സത്യൻ, ഷിഹാബ് വൈസ് പ്രസിഡണ്ട് ഷാജി ദിവാകരൻ, മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത് കുമാർ, ജോയിൻ്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ കൂടാതെ അൽ ഹിലാൽ മെഡിക്കൽ സെൻ്ററിൻ്റെ പ്രീ എംപ്ലോയ്മെൻ്റ് ഇൻചാർജ് പ്രശോഭ് മേനോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.