മസ്‌കത്ത്:ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ എം ട്രേഡിംഗ് ഓണാഘോഷങ്ങളോടനുബന്ധിച്ച് ‘ഈ ഓണാഘോഷം കെ എം ട്രേഡിംഗിനൊപ്പം’ എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ‘മധുരമായ് പാടാം മാധുര്യം വിളമ്പാം സീസൺ 2’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടെ ആകർഷകങ്ങളായ പ്രമോഷനുകളും ഓഫറുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പാട്ട് പാടൂ സമ്മാനങ്ങൾ നേടൂ , പായസ മേള എന്നീ പരിപാടികൾ സെപ്റ്റംബർ 19 ന് അല്‍ഖുവൈര്‍ കെ എം ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും. വൈകീട്ട് ആറു മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ “സിംഗ് ആന്റ് വിന്‍”പാട്ട് പാടൂ സമ്മാനങ്ങൾ നേടൂ എന്ന പരിപാടി അരങ്ങേറും. പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന 10നും 20നും ഇടയില്‍ പ്രായമുള്ളവര്‍ 968 – 78955451 എന്ന നമ്പറിലേക്ക് വിളിച്ച് അവരുടെ പേരുകൾ രജിസ്റ്റർ ചെയ്യാം. തുടർന്ന് തിരഞ്ഞെടുക്കുന്നവർക്ക് സെപ്റ്റംബർ 7 ശനിയാഴ്ച സിറ്റി സീസൺ ഹോട്ടലിൽ നടക്കുന്ന പ്രാഥമിക മത്സരത്തിൽ പങ്കെടുക്കാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ഗായകര്‍ക്ക് 19 ന് നടക്കുന്ന ഫൈനൽ മത്സരത്തില്‍ പങ്കെടുക്കാൻ അവസരം ഉണ്ടാകും.അല്‍ഖുവൈര്‍ കെ എം ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൈകീട്ട് ആറു മണി മുതല്‍ നടക്കുന്ന പായസ മേളയില്‍ 30 മത്സരാര്‍ഥികള്‍ പങ്കെടുക്കും. പ്രവേശനം രജിസ്‌ട്രേഷന്‍ വഴി ആയിരിക്കും. 968 -78833037 എന്ന നമ്പറിൽ വിളിച്ച് മുൻകൂർ രജിസ്‌ട്രേഷന്‍ ചെയ്യണം. ചെയ്തവരിൽ നിന്നും ഷെഫുമാർ തിരഞ്ഞെടുത്ത 30 പേര്‍ക്ക് അവസരം ലഭിക്കും. മലയാളി ഷെഫ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ പാചക വിദഗ്ധര്‍ ആയിരിക്കും ജേതാക്കളെ നിർണയിക്കുന്നത്. പായസമേളയിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ആകർഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.സെപ്റ്റംബർ 4 മുതല്‍ രണ്ടു പരിപാടികളുടെയും രജിസ്‌ട്രേഷന്‍ ആരംഭിക്കും.“സിംഗ് ആന്റ് വിന്‍” മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ സെപ്റ്റംബർ 6 ഉച്ചയോടെ 12 മണിക്ക് സമാപിക്കും പായസ മേളയുടെ രജിസ്ട്രഷൻ സെപ്റ്റംബർ 12 നും സമാപിക്കും.തുടർന്ന് 19 ന് നടക്കുന്ന മത്സരങ്ങളിൽ പായസ മേളയുടെ വിധി നിര്‍ണയത്തിന് ശേഷം പൊതുജനങ്ങള്‍ക്കും പായസ മധുരം രുചിച്ചറിയാന്‍ അവസരമുണ്ടാകും. ഈ വര്‍ഷത്തെ ഓണഘോഷത്തോടനുബന്ധിച്ചു വിവിധ തരം മികവാര്‍ന്ന ഓഫറുകള്‍ ഒമാനിലെ മുഴുവന്‍ കെ എം ട്രേഡിംങ് ശാഖകളിലും, അല്‍ സഫ ഔട്‌ലെറ്റുകളിലും ഒരിക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ – + 968 90 33 7 001, 91039001