ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനൊപ്പം ഗസൽ ബഹ്റൈൻ മുട്ടിപ്പാട്ട് സംഘവും, നാഷണൽ ഡെ സോങ്ങ് പുറത്തിറക്കി

മനാമ :അന്നം നൽകുന്ന നാടിനോടുള്ള ആദര സൂചകമായി ബഹ്റൈൻ 52 മത് ദേശീയ ദിനാഘോഷത്തിനൊപ്പം ഗസൽ ബഹ്റൈൻ മുട്ടിപ്പാട്ട് സംഘവും. ഗസൽ ബഹ്‌റൈൻ പുറത്തിറക്കിയ നാഷണൽ ഡെ സോങ്ങ് ഗസൽ ബഹ്റൈന്റെ യൂട്യൂബ് ചാനലിലൂടെ ഗുദൈബിയ ആൻഡ ലോസ് ഗാർഡനിൽ വെച്ച് വെള്ളിയാഴ്ച വൈകീട്ട് 4.30 ന് പുറത്തിറക്കി. കൈ മുട്ടിപാട്ടിന്റെ താളത്തിൽ ബഹ്‌റൈന്റെ ചരിത്രത്തിൽ ആദ്യമായി
അഫ്സൽ അബ്ദുള്ളയുടെ സംവിധാനത്തിൽ നാസർ ഹലീമാസ് നിർമാണവും, കണ്ണൂർ ഷമീർ മ്യൂസിക്കും,ഹാരിസ് ഇക്കാച്ചു ക്യാമറയും എഡിറ്റിങ്ങും ചെയ്ത ആൽബത്തിന്റെ വരികൾ അഷ്റഫ് സലാമിന്റെതാണ് . ഇസ്മായിൽ തിരൂർ, മൻസൂർതൃശൂർ, കണ്ണൂർ ഷമീർ എന്നിവരാണ് ഗാനം ആലപിച്ചത്. ഗാനരംഗത്ത് ഗസൽ ബഹ്റൈൻ അംഗങ്ങളായ ഷിഹാബ് കറുകപുത്തൂർ, ഹിജാസ് വലിയകത്ത്, ആബിദ് താനൂർ,ഇസ്മായിൽ ദുബായ്പ്പടി, നദീർ കാപ്പാട്, മുജൂസ് മുന്ന, ഫിർദൗസ്, ഷഫീഖ് താസ്, സജാദ് കണ്ണൂർ എന്നിവർ അണിനിരന്നു.