മസ്കറ്റ് അ​ന്താ​രാ​ഷ്​​ട്ര ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ

കഴിഞ്ഞ വർഷത്തെ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നത്തിൽനിന്ന്​

മസ്കറ്റ് ​:സ്വ​ർണം,ര​ത്​​നാ​ഭ​ര​ണ​ങ്ങൾ തുടങ്ങിയവയുടെ വി​പു​ല​മാ​യ ശേ​ഖ​ര​മുൾക്കൊള്ളിച്ചുള്ള പ​ത്താ​മ​ത്​ മസ്കറ്റ്​ അ​ന്താ​രാ​ഷ്​​ട്ര ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം (മി​ജെ​ക്​​സ്) ഡി​സം​ബ​ർ മൂ​ന്ന്​ മു​ത​ൽ ഏ​ഴു വ​രെ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് ​എ​ക്​​സി​ബി​ഷ​ൻ സെന്ററിൽ ന​ട​ക്കും.ക​ൺ​വെ​ൻ​ഷ​ൻ സെന്ററിലെ നാ​ല്, അ​ഞ്ച്​ ഹാ​ളു​ക​ളി​ലാ​ണ്​ ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ക.അ​ഞ്ച്​ ദി​വ​സ​ത്തെ മേ​ള​യി​ൽ മസ്കറ്റിലും ഒമാന് പുറത്തുമുള്ള നിരവധി സ്വർണാഭരണ,വജ്ര വ്യാപാരികൾ പങ്കെടുക്കും.

ഇൗ ​വ​ർ​ഷ​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​ൽ കൂ​ടു​ത​ൽ പു​തു​മ​ക​ളും പ​വ​ലി​യ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​നു പു​റ​മെ ഇ​ന്ത്യ, ഇ​റ്റ​ലി, ആ​സ്​​ട്രേ​ലി​യ, ബ്രി​ട്ട​ൻ, അ​മേ​രി​ക്ക, താ​യ്​​ല​ൻ​ഡ്​, തു​ർ​ക്കി, യു.​എ.​ഇ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 150ഒാ​ളം പ്ര​ദ​ർ​ശ​ക​രാ​ണ്​ ആ​ഭ​ര​ണ മേ​ള​ക്ക്​ എ​ത്തു​ക. ഏ​റ്റ​വും പു​തി​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ൾ​ക്ക്​ ഒ​പ്പം പ​ര​മ്പ​രാ​ഗ​ത രൂ​പ​ക​ൽ​പ​ന​യി​ലു​ള്ള മി​ക​വു​റ്റ ആ​ഭ​ര​ണ​ങ്ങ​ളും വ​രാ​നി​രി​ക്കു​ന്ന ട്രെ​ൻ​ഡു​ക​ളു​മൊ​ക്കെ മേ​ള​യി​ൽ എ​ത്തി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് https://muscatjewelleryshow.co എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക.