മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ സ്വദേശി വലപ്പാട് മനയിൽ ചെറിയ പുരയിൽ അദീബ് (60) ആണ് തിങ്കളാഴ്ച മരിച്ചത്. രോഗ ലക്ഷണങ്ങള്‍ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി എൻഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഗൾഫാർ പ്ലാന്റ് ഡിപ്പാർട്ട്മെൻറിൽ സീനിയർ മാനേജറായി ജോലി ചെയ്തിരുന്ന. കഴിഞ്ഞ നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു. 35 വർഷമായി ഒമാനിലുള്ള അദീബ് ബംഗളൂരുവിനടുത്ത തുംകൂരിലാണ് കുടുംബ സമേതം സ്ഥിര താമസമാക്കിയിരിക്കുന്നത്. ഭാര്യയും മകനും മകളും ഒമാനിലുണ്ട്. ഭാര്യയും മകളും കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്