1000 ദിർഹം നോട്ട് : യുഎ യിൽ ഇന്ന് മുതൽ

ദുബായ് : യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയിൽ ആണ് പുതിയ 1000 ദിർഹം നോട്ട് അവതരിപ്പിച്ചത് . സെൻട്രൽ ബാങ്ക് യുഎഇ പുറത്തിറക്കിയ 1000 ദിർഹത്തിന്‍റെ പുതിയ ബാങ്ക് നോട്ട് ഇന്ന് മുതൽ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭ്യമാകും.നോട്ടിൽ യൂ എ യുടെ രാഷ്‍ട്രപിതാവായ ഷെയ്ഖ് സായിദിനൊപ്പം ആണവോർജ നിലയവും ബഹിരാകാശ ഗവേഷണവും ഉൾപ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങളും രേഖപെടുത്തിയിട്ടുണ്ട് . അന്ധർക്കു ബാങ്ക് നോട്ടിന്‍റെ മൂല്യം തിരിച്ചറിയാൻ ബ്രെയിൽ ലിപിയും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്