മെർവിൻ കരുനാഗപ്പള്ളി
മസ്കറ്റ് : സലാലയിൽ ജോലിചെയ്യുന്ന സുധി എന്ന ചെറുപ്പക്കാരൻ കാഴ്ച നഷ്ടപ്പെടില്ല എന്ന പ്രതീക്ഷയിൽ ആണ് നാട്ടിലേക്ക് മടങ്ങുന്നത് , ജോലി ചെയ്യുന്ന കർട്ടൻ ഷോപ്പിൽ നിന്നും ജോലിക്കിടെ ഒരുമാസം മുൻപ് സ്റ്റേപ്ലർ പിൻ സുധിയുടെ കണ്ണിൽ തറച്ചു കയറുകയായിരുന്നു. ഉടനെ സലാലയിലെ ഖാബൂസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കണ്ണിൽ തറച്ച പിൻ പുറത്തെടുക്കാനുള്ള വിദഗ്ദ സംവിധാനം സലാലയിൽ ലഭ്യമായില്ല, വിദഗ്ദ ചികിത്സക്കായി മസ്ക്കത്തിലേക്കോ, നാട്ടിലേക്കോ അയക്കാനായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്. കണ്ണിലെ കൃഷ്ണമണിയുടെ അടുത്താണ് പിൻ തറച്ചു കയറിയത് അതുകൊണ്ട് തന്നെ അത് പുറത്തെടുക്കുക ശ്രമകരമാണ്, കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതൽ ആണ്, കണ്ണിൽ ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാനുള്ള മരുന്നുകൾ നൽകി ഒരുമാസം കഴിച്ചുകൂട്ടി, ഉറക്കമില്ലാത്ത രാത്രികൾ അസഹനീയമായാ വേദന , എങ്കിലും ധൈര്യപൂർവം സുധി പിടിച്ചു നിന്നു.ലോക്ഡൗൻ കാരണം സലാലയിൽ നിന്നും 1000 കിലോമീറ്റർ ദൂരമുള്ള മസ്കറ്റിലേക്ക് കൊണ്ട് പോകാനും സാധിച്ചില്ല.വിമാനം പുനരാംഭിച്ചപ്പോൾ സുധിയുടെ പ്രതീക്ഷകൾക്ക് അല്പം വെളിച്ചം ലഭിച്ചു , സുധിയുടെ കുടുംബം നാട്ടിൽനിന്നും മുൻ മന്ത്രി എം.കെ.മുനീർനെ വിവരം ധരിപ്പിക്കുകയും അങ്ങനെആ വിഷയം സലാല കെ.എം.സി.സി യുടെ അമരക്കാരൻ നാസർ പെരിങ്ങത്തൂർ ഏറ്റെടുക്കുകയും ആയിരുന്നു. അപ്പോഴും വെല്ലുവിളിയായി ഉണ്ടായിരുന്നത് മസ്കറ്റിൽ നിന്നും മെയ് 9 ആണ് ഒരു വിമാനം കൊച്ചിക്കുള്ളത്. സലാലയിൽ നിന്നും റോഡുമാർഗം 12 മണിക്കൂർ യാത്രയുണ്ട്, ലോക്കഡോൺ ആണ് ഇതിനിടയിൽ നിരവധി ഗവർണറേറ്റുകൾ താണ്ടിവേണം മസ്കറ്റിൽ എത്താൻ, ഒരു ഗവർനെറ്റിൽനിന്നും മറ്റു ഗവർനെറ്റിലേക്ക് യാത്ര അനുവദിക്കില്ല. പിന്നീട് മസ്കറ്റിൽ എത്തിയാലും എംബസി യാത്ര അനുവദിക്കണം, കടമ്പകൾ ഏറെ ഉണ്ട്. അങ്ങനെ നാസർ പെരിങ്ങത്തൂർ എംബസി സെക്കന്റ് സെക്രട്ടറി കണ്ണൻ നായർ നെ ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചു. വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂർ മുൻപ് ഏർപ്പോട്ടിൽ എത്തിച്ചാൽ നാട്ടിൽ കൊണ്ടുപോകാം എന്ന് ഉറപ്പും നൽകി , പിന്നീട് നാസർ പെരിങ്ങത്തൂരിന്റെ ശ്രമം മസ്കറ്റിലേക്കു ഒരു വാഹനത്തിൽ എങ്ങനെ കൊണ്ടുപോകണം എന്നതായിരുന്നു അങ്ങനെ മകൻ നിഷാമിന്റെ സഹായത്തോടെ ഒരു വോൾവോ വാഹനം ഏർപാടക്കി ശേഷം പോലീസ് പെർമിഷനും വാഹനത്തിനുള്ള പാസും റെഡിയാക്കി , അറബികളെക്കാൾ നന്നായി അറബികൈകാര്യം ചെയ്യന്ന മലയാളി ആയതുകൊണ്ടാണോന്നറിയില്ല പോലീസുകാർക്ക് കാര്യത്തിന്റെ ഗൗരവും മനസ്സിലായി, യാത്രക്കുവേണ്ട എല്ലാ പിന്തുണയും പാസും നൽകി. സുധി ജോലിചെയ്യുന്ന സ്ഥാപന ഉടമായായ ഡോ. കൃഷ്ണൻ യാത്രാചിലവടക്കം പിന്തുണയുമായി ഒപ്പം നിന്നതോടെ സുധിയുടെ കണ്ണിലേക്ക് വെളിച്ചമെത്തുമെന്നുള്ള പ്രതീക്ഷക്ക് വേഗം കൂടി. അങ്ങനെ പത്രണ്ട് മണിക്കൂറുകൾ റോഡുമാർഗം യാത്രചെയ്ത് മസ്കറ്റിൽ എത്തി. എംബസി നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇപ്പോൾ മസ്കറ്റിൽ നിന്നും പുറപ്പെടുന്ന ആദ്യ വിമാനത്തിൽ 181 യാത്രപേർക്കൊപ്പം ഈ പേരാമ്പ്ര സ്വദേശി സുധിയും നാട്ടിലേക്ക് തിരിക്കുകയാണ്.