മനാമ : ബഹ്റിനിൽ ബലി പെരുനാളിനോട് അനുബന്ധിച്ചു 107 തടവുകാർക്ക് മോചനം നല്കാൻ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ ഉത്തരവ് നൽകി . വിവിധ കോടതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 107 തടവുകാർക്കാണ് മോചനം നൽകുന്നത്. മോചനം ലഭിച്ച തടവുകാർ സമൂഹത്തെ പുതുതായി സമന്വയിപ്പിക്കാനും രാജ്യത്തിൻറെ വികസനത്തിലും പുരോഗതിയിലും സമൃദ്ധിയിലും പങ്കുചേരാനുമുള്ള അവസരം നൽകാനുള്ള അവസരമായി കണക്കാക്കണമെന്നും ഉത്തരവിൽ പറയുന്നു .