മദ്യ കടത്ത് : പതിനൊന്നു കോടിക്ക് തുല്യമായ റിയാൽ പിഴ വിധിച്ചു കോടതി

മനാമ : ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിലറിൽ മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം രൂപക്ക് തുല്യമായ സൗദി റിയാൽ പിഴ വിധിച്ചു.ഒപ്പം നാടുകടത്തുകയും ചെയ്യും.ഇത്തരം കേസിൽ സൗദിയിൽ വിദേശി കുറ്റവാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷ ആണ് ഇത്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിനെ (26) ദമാമിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ജിദ്ദയിൽ കഴിഞ്ഞ നാലു വർഷമായി ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ലോറിയിൽ നിന്നും നാലായിരത്തോളം മദ്യ കുപ്പികൾ ആണ് മൂന്നു മാസം മുൻപ് നടന്ന പരിശോധനയിൽ പിടികൂടിയത്. മദ്യ കടത്തു മായി ബന്ധപ്പെട്ട് ആദ്യമായി ആണ് ഇത്രയും വലിയ തുക കോടതി വിധിക്കുന്നത്.
പിടികൂടിയ മദ്യത്തിന്റെ വിലക്ക് അനുസരിച്ചാണ് പിഴ ഈടാക്കുന്നത്.
ദമാമിൽ ശിക്ഷ അനുഭവിക്കുന്ന 180 ഓളം പേർ മദ്യ കടത്തുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവർ ആണെന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു.