ഒമാനിൽ കോവിഡ് രോഗികൾ 66- ആയി

മസ്​കറ്റ് : ഒമാനിൽ കോവിഡ്​ -19 വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. തിങ്കളാഴ്​ച 11 പേർക്കാണ്​ രോഗബാധ കണ്ടെത്തിയത്​​. ഇതിൽ രണ്ട്​ പേർ വിദേശികളാണെന്നും ആരോഗ്യ വകുപ്പ്​ അറിയിച്ചു. ഇതോടെ മൂന്ന് വിദേശികൾക്കാണ് രോഗബാധ സ്ഥിതികരിച്ചത്. ഏഴ്​ പേർക്ക്​ വിദേശയാത്രയിലൂടെയും രണ്ടു പേർ രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയുമാണ്​ അസുഖ ബാധിതരായത്​. രണ്ട്​ പേർക്ക്​ രോഗം എങ്ങനെയാണ്​ പടർന്നതെന്ന കാര്യത്തിൽ പരിശോധന നടക്കുകയാണ്​. ഒമാനിൽ ഒരു ദിവസം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവുമുയർന്ന റൈസ്​ ബാധയാണിത്​. നേരത്തേ രോഗം സ്​ഥിരീകരിച്ചതിൽ 17 പേർ രോഗ വിമുക്​തി നേടിയിട്ടുണ്ട്​. വൈറസ്​ബാധയുള്ളയാളുമായുള്ള സമ്പർക്കത്തിലൂടെ ഇതുവരെ പത്തുപേർക്കാണ്​ രോഗം പകർന്നത്​ . എല്ലാവരും ആരോഗ്യ വിഭാഗം നൽകുന്ന നിർദേശങ്ങൾ പാലിച്ച് ശുചിത്വം പാലിക്കണെമെന്ന് അധികൃതർ നിർദേശിച്ചു.