മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി ഒമാനിൽ മരിച്ചു. തിരുവില്ലാമല പഴമ്പാലക്കോട് തോട്ടത്തിൽ വീട്ടിൽ ശശിധരൻ (58) ആണ് ബുധനാഴ്ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്. ഹമരിയയിൽ തയ്യൽ ജോലിക്കാരനായിരുന്നു. സൗദിയിലായിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് ഒമാനിലെത്തിയത്. കഴിഞ്ഞ എട്ടിനാണ് ഇദ്ദേഹത്തെ അൽ നഹ്ദ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നില വഷളായതിനെ തുടർന്ന് പിന്നീട് റോയൽആശുപത്രിയിേലക്ക് മാറ്റി. കഴിഞ്ഞ 15 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പങ്കജ ദേവിയാണ് ഭാര്യ. മക്കൾ: ശിൽപ്പ, അഖിൽ, അജിത്ത്. മരുമക്കൾ: മിജീഷ്, ബിനുഷ.