മനാമ: രാജ്യത്തെ ജനങ്ങളോട് ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ ആഭ്യന്തരമന്ത്രാലയം അറിയിപ്പ് നൽകി . അടിയന്തര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനു വേണ്ടിയാണ് നിർദേശമെന്ന് അധികൃതർ പറഞ്ഞു .എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.