മസ്കറ്റ്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. അറുപത് വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പന്ത്രണ്ടാമത്തെ കോവിഡ് മരണമാണിത്. മരണപ്പെട്ടതിൽ മലയാളിയടക്കം എട്ടുപേർ വിദേശികളാണ് നാലുപേർ സ്വദേശികളും.