കുവൈറ്റ് സിറ്റി: മദ്യം വിളമ്പുകയും സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ആഘോഷ പരിപാടികൾ നടത്തുകയും ചെയ്ത 13 ശൈത്യകാല തമ്പുകൾ അധികൃതർ പൊളിച്ചുനീക്കി. ജഹ്റയിലെ ശൈത്യകാല തമ്പുകള്‍ കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയിൽപെട്ടത്.
മദ്യപാനം നടത്തിയതിനും പൊതുമര്യാദകൾക്ക് യോചിക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് തമ്പുകള്‍ പൊളിച്ചു മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി. ജഹ്റ ഖബർസ്ഥാന്റെ പിന്‍വശത്തു സ്ഥാപിച്ച ഒരു തമ്പും മുന്‍വശത്തു സ്ഥാപിച്ച രണ്ടു തമ്പും അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്.
മാത്രമല്ല, മുത്ലയില് അഞ്ച് തമ്പും സുബ്ബിയ്യയില്നിന്നു നാല് തമ്പും അര്‍ഹിയയില്‍ ഒരു തമ്പുമാണ് പൊളിച്ചത്.