മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 14 പേരെ അറസ്റ്റ് ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം. മനുഷ്യക്കടത്ത് സംബന്ധിച്ച 10 പരാതികൾ മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു.15 ഇരകളെ തിരിച്ചറിയുകയും ചെയ്തു.മനുഷ്യക്കടത്തിനെതിരായ നടപടികളിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ട്രാഫിക്കിങ് ഇൻ പേഴ്സൻ (ടി.ഐ.പി) 2023 റിപ്പോർട്ടിൽ ബഹ്റൈൻ ഒന്നാം സ്ഥാനം നിലനിർത്തിയത് അഭിമാനകരമാണ് പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ്ജനറൽ താരിഖ് അൽ ഹസ്സൻ വ്യക്തമാക്കി . തുടർച്ചയായ ആറാം വർഷമാണ് ഈ നേട്ടം ബഹ്റൈന് ലഭിക്കുന്നത്.മനുഷ്യക്കടത്തിൽ ഇരയാക്കപ്പെടുന്നവരെ സംരക്ഷിക്കാനായി സെഹ്ലയിൽ പ്രവാസി സംരക്ഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.മനുഷ്യക്കടത്ത് തടയാനും ഇരകളെ സംരക്ഷിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താനുമാവശ്യമായ കർശന നടപടികളുമായിതുടരുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് നൗഫ് ജംഷീർ പറഞ്ഞു .
മനുഷ്യക്കടത്ത് വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ടിന്റെ മിനിമം മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നതായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരേ ഒരു ജി.സി.സി രാജ്യംബഹ്റൈനാണ് കൂടാതെ മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ബഹ്റൈന് ടയർ 1 പദവിയാണുള്ളത്.