സോഹാർ : ഒമാനിലെ സംഗീത കൂട്ടായ്മയായ മൽഹാർ സംഗീത ഗ്രുപ്പിന്റെ 14 _ മത് മൽഹാർ നൈറ്റ് സൊഹാർ ഫലജിലെ ഓർക്കിഡ് പ്രൈവറ്റ് സ്കൂളിൽ വച്ച് വൈവിദ്ധ്യമാർന്ന പരിപാടികളോടെ അരങ്ങേറി.
സൊഹാറിലും മസ്കറ്റിലും ഉള്ള 30 ൽ പരം ഗായികാ ഗായകൻമാർ പങ്കെടുത്ത മൽഹാർ നൈറ്റ് 5 മണിക്ക് ആരംഭിച്ചു 11 മണി വരെ നീണ്ടു നിന്നു.
മസ്കറ്റിലെ പ്രശസ്ത നൃത്ത വിദ്യാലയമായ Delicious Sahadevan’s DADS – (ഡാ ഡ് സ് )ൻ്റെ സൊഹാർ ശാഖയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു . ഇതിന്റെ ഭാഗമായി DADS വിദ്യർത്ഥികൾ അവതരിപ്പിച്ച മനോഹരമായ ഡാൻസുകളും വേദിയിൽ അരങ്ങേറി
മൽഹാർ സംഗീത കൂട്ടായ്മ രൂപീകരണത്തിനു ശേഷം ഇതുവരെ ആയി 300 ൽ അധികം ഗായകരെ പ്രവാസ ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. മൽഹാർ നൈറ്റ് പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം തികച്ചും സൌജന്യമായിരുന്നു .
സൊഹാറിലെ പ്രശസ്ത ചിത്രകാരനായ മുഹമ്മദ് റാഫിയുടെ ചിത്രപ്രദർശനവും വിപണനവും പരിപാടി നടന്ന സ്കൂൾ അംങ്കണത്തിൽ ഒരുക്കിയിരുന്നു.
പ്രശസ്ത മ്യൂസിഷ്യൻ സാജൻ കെ. കെ.നിയന്ത്രിച്ച പരിപാടിയിൽ ; ശ്രീ രാജേഷ് കൊണ്ടാല – (ഇന്ത്യൻ സോഷ്യൽ ക്ലബ് സൊഹാർപ്രസിഡന്റ് ) ഭദ്രദീപം തെളിയിച്ചു. മൽഹാർ സാരഥികളായ സുനി ബാലചന്ദ്രൻ, ശ്രീജ സുദേവ്, സൊഹാർ മലയാളി സംഘം പ്രസിഡന്റ് ശ്രീ വാസു പിട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു.