മസ്‌കറ്റ്I: പത്രണ്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ജ്വല്ലറി എക്‌സിബിഷൻ ഡിസംബർ 5 മുതൽ ഒമാൻ കൺവെൻഷൻ & എക്‌സിബിഷൻ സെന്ററിൽ അരങ്ങേറുമെന്നു സംഘാടകർ അറിയിച്ചു.. ഭാസ്‌കർ ദേവ്ജി ജ്വല്ലറി, ക്രീഡി ജ്വല്ലറി ബ്ലൂ ഡയമണ്ട്, ഡെമാന്റോ ജ്വല്ലറി തുടങ്ങിയ ആഗോള പ്രശസ്ത ബ്രാൻഡുകൾ പ്രദർശിപ്പിക്കുന്ന അഞ്ച് ദിവസത്തെ എക്‌സിബിഷനിൽ 10 രാജ്യങ്ങളിൽ നിന്നുള്ള 45 എക്‌സിബിറ്റർമാർ പങ്കെടുക്കും.ഡിസംബർ 5 മുതൽ 9 വരെ ദിവസേന ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയായിരിക്കും പ്രദർശനം .ഓരോ എക്സിബിറ്ററും അവരവരുടെ ഐക്കണിക് ഡിസൈനുകളുടെയും, കാലാതീതമായ ക്ലാസിക്കുകളുടെ പ്രദർശനത്തോടൊപ്പം പുതിയ ശേഖരങ്ങളും മേളയിൽ അവതരിപ്പിക്കുമെന്ന് ഒമാൻ കൺവെൻഷൻ & എക്‌സിബിഷൻ സെന്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൈദ് അൽ ഷാൻഫാരി , VEGA ഇന്റർട്രേഡ് ആൻഡ് എക്‌സിബിഷൻസ് എൽ എൽ സി മാനേജിംഗ് ഡയറക്ടർ അകാവത്ത് ടോണി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു