മസ്കറ്റ്: ഒമാനിൽ 15 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.(29-03 -20) ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 167 ആയി ഉയർന്നു. ഇതിൽ അഞ്ചുപേർക്ക് നേരത്തേ രോഗാബാധിതരായവരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പറകർന്നത്. എട്ടുപേർക്ക് യാത്രയിലൂടെയാണ് രോഗബാധിതരായത്. രണ്ടുപേരുടെ കേസുകൾ അനേഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ 23 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മേഖല തിരിച്ചുള്ള കണക്കെടുമ്പോൾ മസ്കറ്റാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ മുന്നിൽ. ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദോഫാർ എന്നിവയാണ് തൊട്ടുപിന്നിൽ