മനാമ : ബഹ്റൈനിൽ ലുലു എക്സ്ചേഞ്ച്ന്റെ പതിനാറാമത് ശാഖ സൽമാബാദിൽ പ്രവർത്തനമാരംഭിച്ചു. ഷെയ്ക്ക് അഹമദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്ഘാടനം നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ലുലു എക്സ്ചേഞ്ച് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
നിലവിൽ ലുലു എക്സ്ചേഞ്ചിന്റെ 246 മത്തെ ശാഖയാണ് ഉദ്ഘാടനം നിർവഹിച്ചതെന്നും ലുലു ഗ്രൂപ്പിന് ബഹ്റൈൻ സർക്കാർ നൽകിവരുന്ന പിന്തുണയ്ക്ക് പ്രത്യേക നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈനിൽ രണ്ട് ശാഖകൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.