ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മസ്കറ്റ് : ഒമാനിൽ കൊവിഡ് 19 രോഗബാധിതനായ ഒരു വിദേശി കൂടി മരണപെട്ടു. ഇതോടെ ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. കൊച്ചി സ്വദേശിയായ വിപിൻ സേവ്യർ ആണ് മരണപെട്ടത് 31 വയസായിരുന്നു, കൊവിഡ് ബാധയേറ്റ് രോഗം മൂർച്ചിച്ചതിനെ തുടർന്ന് റുസ്താഖ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ത്യൻ സ്കൂൾ സോഹാറിലെ പൂർവ വിദ്യാർഥിയാണ് വിപിൻ. വിവാഹിതനായിട്ട് രണ്ട് വർഷം മാത്രമേ ആയിട്ടുള്ളു.

”  ആദരാഞ്ചലികൾ “