ഒമാൻ : പൊതു അവധിക്ക് രണ്ടുനാൾ ബാക്കി നിൽക്കെ വാരാന്ധ്യ അവധി ദിനങ്ങളിൽ പരമ്പരാഗത ഹബ്ത മാർക്കറ്റുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ, മറ്റ് സാധനങ്ങളും വാങ്ങാൻ നിരവധി ആളുകളാണ് വാരാന്ധ്യ അവധി ദിനങ്ങളിൽ പരമ്പരാഗത ഹബ്ത ചന്തകളിൽ എത്തിച്ചേർന്നത് .ആടുകൾ, പശുക്കൾ, തുടങ്ങിയ കന്നുകാലികളുടെ ഇടപാടുകൾക്ക് ഏറെ പ്രശസ്തമാണ് സൂറിലെ മാർക്കറ്റ്. കൂടാതെ പെരുന്നാളിനുള്ള സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി മറ്റ് അവശ്യസാധനങ്ങളും ഉപഭോക്താക്കൾക്കായി ഇവിടെനിന്നും ലഭിക്കും. സംരംഭകർ, കരകൗശല വിദഗ്ധർ, ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾ എന്നിവരിൽനിന്നുള്ള ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും സുഗമമാക്കുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള അതോറിറ്റി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായി ഹബ്ത ചന്തകൾ പ്രവർത്തിക്കുന്നുണ്ട്. . ഒമാനി തനത് സംസ്കാരവുമായി ഇഴ ചേർക്കപ്പെട്ടതാണ് ഹബ്ത ചന്തകൾ . പുതുതലമുറയിലേക്ക് ഈ സംസ്കാരം പകർന്നുനൽകുന്നതിനായി കുട്ടികളുമായും വന്ന് ഇവിടെനിന്നും സാധനങ്ങൾ വാങ്ങുന്നത് സ്വദേശികളുടെ പെരുന്നാൾ ചിട്ടവട്ടങ്ങളിൽപെട്ട ഒന്നാണ് ഹബ്ത മാർക്കറ്റുകൾ .
ബലിപെരുന്നാൾ പടിവാതിലിൽ : ഒമാനിൽ പരമ്പരാഗത ഹബ്ത മാർക്കറ്റുകളിലേക്ക് സ്വദേശികളുടെ ഒഴുക്ക്
By : Ralish MR , Oman