ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷൻ ലീഗിൽ VLCC ക്ക് തുടർച്ചയായ രണ്ടാം വിജയം

ഒമാൻ :അമിറാത് ടർഫ് 1 ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസ്സം നടന്ന ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷനിൽ ലീഗ് മത്സരത്തിൽ കരുത്തരായ സവാവി പവർടെക്കിനെ യാണ് VLCC 7 വിക്കറ്റിന് തോല്പിച്ചത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പവർട്ടക്ക് ടീമിന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടത് പ്രതിരോധത്തിലാക്കി . മദ്യ നിര ബാറ്റെർ കലൈരാസനും (47) ക്യാപ്റ്റൻ പ്രഭാകരനും (29) മാത്രമാണ് VLCC യുടെ ബൗളിങ് അറ്റാക്കിങ്ങിൽ പിടിച്ചു നില്കാനായത് . മുൻ അഫ്ഗാനിസ്ഥാൻ ദേശിയ താരം അബുള്ള ആദിൽ കൂടി vlcc ടീമിൽ ചേർന്നതോടു കൂടി ബൗളിങ് കൂടുതൽ അക്രമകാരികളായി മാറി . 28.5 ഓവറിൽ 140 റൺസിന്‌ പവർടെക്കിന്റെ എല്ലാവരും കൂടാരം കയറി . 3 വിക്കറ്റു വീതം നേടിയ അബുള്ള ആദിലും ക്യാപ്റ്റൻ പരമേശ്വരനും ആണ് പവർടെക്കിന്റെ മുൻനിരയെ തകർത്തത് . രണ്ട് വിക്കറ്റുകൾ വീതം നേടിയ അഫ്ഗാനി താരം ബാത്തിനും ശ്രിലങ്കന് തരാം സചിന്തുവും vlcc ടീമിൽ ബൗളിങ്ങിൽ മികച്ച പിന്തുണ നല്കി . മറുപടി ബാറ്റിംഗിന് ഇറങ്ങിയ VLCC ടീമിന്റെ തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും , ഓപ്പണർ ആയ മെൽവിൻ ആദ്യനിര ബാറ്റർ മാരായ സജ്ജാദിനെയും സഹിലിനെയും കൂട്ടു പിടിച്ചു വിജയലക്ഷ്യത്തിനരികെ നിൽക്കേ മെൽവി റണൗട് ആയി പുറത്തായെങ്കിലും 7 വിക്കറ്റിന്റെ അനായാസ വിജയം vlcc ടീം 33 ഓവറിൽ മറികടന്നു . ബാറ്റിംഗിൽ 47 റൺസെടുത്ത മെൽവിൻ ആണ് ടോപ് സ്‌കോറർ . പുറത്താകാതെ 40 റൺസ് എടുത്ത സഹില് , 26 റൺസ് അടുത്ത സജ്ജതും വിൽജയത്തിൽ മുഖ്യ പങ്കു വഹിച്ചു . സ്‌കോർ

പവർടെക്ക് : 140/10 (28.5 ഓവർ )കലൈ രാസൻ -47,പ്രഭാകരൻ -29,അബ്ദുല്ല ആദിൽ 3/26,പരമേശ്വരൻ 3/28,ബാത്തിന് ഷ 2/14.സചിന്തു 2/41

VLCC :144/3 (33.0 ഓവർ),മെൽവിൻ മാത്യു 47,സഹില് രസിന്‍ദു 40,സജ്ജാദ് 26,സായ്‌ശിവ്‌ 1/14