ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ്​;സുഖം പ്രാപിച്ചവർ 41 ആയി

മസ്​കറ്റ് : ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ് 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 231 ആയി ഉയർന്നു. നേരത്തേ രോഗബാധിതരായവരിൽ 41 പേർ ഇതിനകം രോഗ മുക്​തി നേടിയിട്ടുണ്ട്​. 72 വയസുള്ള സ്വദേശി പൗരന്റെ മരണവും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്​. രോഗം കണ്ടെത്തിയവരിൽ 169 മസ്കറ്റിൽ നിന്നുള്ളവരാണ്.