ഒമാൻ : ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയുള്ള കാലയളവിലാണ് സലാല എയർപോർട്ടിൽ ഇത്രയും വിമാനങ്ങൾ എത്തുക. ഇതിൽ 1456 ആഭ്യന്തര വിമാനങ്ങളും 1223 അന്താരാഷ്ട്ര വിമാനങ്ങളും ഉൾപ്പെടും. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നൽകുന്നതുപോലെ സലാല എയർപോർട്ടിന് ഇന്ധനവിലയിൽ നേരിട്ട് സബ്സിഡി നൽകണമെന്ന് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശിച്ചിരിന്നു. ഇത് ദോഫാർ ഗവർണറേറ്റിലെ യാത്രയും വിനോദസഞ്ചാരവും പുനരുജ്ജീവിപ്പിക്കാനുള്ള സുൽത്താന്റെ തീക്ഷ്ണതയെയാണ് സൂചിപ്പിക്കുന്നതെന്ന് ഒമാൻ എയർപോർട്ട് കമ്പനി എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് എൻജിനീയർ സക്കരിയ ബിൻ യഅ്ക്കൂബ് അൽ ഹറാസി പറഞ്ഞു. നിലവിലെ ഓപറേറ്റർമാർക്കു പുറമെ മറ്റ് എയർലൈനുകളും സർവിസ് കൂട്ടാൻ സാധ്യതയുണ്ട്. ജി.സി.സി രാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽനിന്നും നഗരങ്ങളിൽനിന്നുമായി 1077 വിമാനങ്ങൾ നേരിട്ട് സലാലയിലെത്തും.അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് സലാലയിലേക്ക് 536 വിമാനങ്ങളാണ് സർവിസ് നടത്തുക. ഇതിൽ അബൂദബിയിൽനിന്ന് വിസ് എയർ 87, എയർ അറേബ്യ 93, ഷാർജയിൽനിന്ന് 175, ദുബൈ വിമാനത്താവളത്തിൽനിന്ന് ഫ്ലൈ ദുബൈ 181 വിമാനങ്ങളും സലാലയിലേക്ക് പറത്തും. സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമ്മാം, ബുറൈദ എന്നിവിടങ്ങളിൽനിന്ന് സൗദി ഫ്ലൈനാസ് 188 വിമാനങ്ങൾ, ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർവേസ് 270 വിമാനങ്ങൾ, കുവൈത്തിലെ കുവൈത്ത് എയർപോർട്ടിൽനിന്ന് കുവൈത്ത് ജസീറ എയർവസ്സ് 57, കുവൈത്ത് എയർവേസ് 26 വിമാനങ്ങളും സലാലയിലേക്ക് സർവിസ് നടത്തും.ഇതിനു പുറമെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 40, പാകിസ്താൻ എയറിന്റെ 54 വിമാനങ്ങളും സലാലക്ക് പറക്കുന്നുണ്ട് . ഇതിനുപുറമെ ദേശീയ വിമാനക്കമ്പനിയായ ‘ഒമാൻ എയർ, ബജറ്റ് വിമാനമായ സലാം എയറും സലാലയിലേക്ക് സർവിസ് നടത്തുന്നുണ്ട് .
ഒമാനിൽ ഖരീഫ് സീസണിൽ 2679 ഫ്ളൈറ്റുകൾ , ജി.സി.സി രാജ്യങ്ങളിൽനിന്ന് 1077 വിമാനങ്ങൾ : ഒമാൻ എയർപോർട്സ്
By: Ralish MR , Oman