ബഹ്റൈൻ : നിയമന ലംഘനത്തെ തുടർന്ന് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ ഒരുമാസം വരെ കസ്റ്റഡിയിൽ വയ്ക്കണമെന്ന് നിർദേശം ഇത് സംബന്ധിച്ചു ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉത്തരവിറക്കിയിരിക്കുന്നത് . സെപ്തംബർ ഇരുപത്തി അഞ്ചു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും, അനധികൃത മായി ഉപയോഗിക്കുന്ന വാഹനങ്ങൾ, സുരക്ഷ കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന വാഹനങ്ങൾ, ലൈസൻസ് ഇല്ലാതെയുള്ള ഡ്രൈവിംഗ്, അപകടം നടന്നിട്ടും റിപ്പോർട്ട് ചെയ്യാത്തവ ,പൊതു സ്ഥലത്തു മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹസികകരമായ ഡ്രൈവിംഗ് തുടങ്ങി കാരണങ്ങളാൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ പിടിച്ചു വെക്കുവാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരിക്കുന്നത് ,ഓവർ സ്പീഡിൽ വാഹനം ഓടിക്കുന്നവർക്കെതിരെയും രജിസ്ട്രേഷൻ പ്ലേറ്റുകൾ ഇല്ലാതെയുള്ള ഡ്രൈവിങ് നടത്തുന്ന വാഹനങ്ങൾ , അനുവാദമില്ലാതെ ഇല്ലാതെ വാഹങ്ങളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും , അനധികൃതമായ നടത്തുന്ന ടാക്സികൾ എന്നിവയ്ക്കെതിരെയും ശക്തമായ നടപടികൾ മന്ത്രാലയം സ്വീകരിക്കും. ഇത് സംബന്ധിച്ചു നിബന്ധനകൾ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.