മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം 18 ,658 പേരിൽ നടത്തിയ പരിശോധനയിൽ 3,274 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 1,275 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം 28798 ആയി . 2,533 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി യത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,05,962 ഉയർന്നു . 16 മരണങ്ങൾ ആണ് കഴിഞ്ഞ ദിവസം സംഭവിച്ചത് , ഇതോടെ 939 പേർക്കാണ് ഇതുവരെ കോവിഡ് കാരണം ബഹ്‌റിനിൽ ജീവഹാനി സംഭവിച്ചത്. 9,11,847 ആദ്യ ഡോസും 7,73,002 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു