മനാമ: ബഹ്റിനിൽ നടക്കുന്ന 33ാമത് അറബ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ഹൈവേകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയാതായി അധികൃതർ . ഭാഗമായി ബുധനും വ്യാഴവും നിയന്ത്രണമേർപ്പെടുത്തും .ഭാഗമായി ചില റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിടും.പ്രധാന റോഡുകളിലെ തിരക്ക് കുറക്കാനാണ് ചില സമയളിൽ നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നിയന്ത്രണങ്ങൾ രാവിലെയും വൈകുന്നേരവുമുണ്ടാകും.ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന്,സല്ലാഖ്, സഖീർ പാലസ് റൗണ്ട് എബൗട്ട് എന്നിവിടങ്ങളിലേക്ക് നിയന്ത്രണമുണ്ടാകും. ഗതാഗതം സുഗമമാക്കാനായി നൽകിയിട്ടുള്ള പകരം റോഡുകൾ യാത്ര ക്കായി ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുണ്ട് .