ഐ വൈ സി സി 33 മത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ : ഐവൈസിസി ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു ആയുർവ്വേദം, ദന്തൽ, ജനറൽ ഫിസിഷ്യൻ എന്നീ വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

ഏരിയ പ്രസിഡന്റ് അഖിൽ ഓമനക്കുട്ടൻ അധ്യക്ഷനായ ചടങ്ങിൽ കൊല്ലം എം പി ശ്രീ എൻ കെ പ്രേമചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു, ഐഒസി സെക്രട്ടറിയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി ഷമിലി പി ജോൺ മുഖ്യാതിഥി ആയിരുന്നു.

ഐവൈസിസി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, ഡോക്ടർ ജെയ്സ് ജോയ്, ഹോസ്പിറ്റൽ മാനേജ്മെന്റ് അംഗം സിസ്റ്റർ മേരി, മുൻ ദേശീയ പ്രസിഡൻറ് അനസ് റഹീം എന്നിവർ ആശംസ പ്രസംഗം നടത്തി.

ദന്തൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ ജെയ്സ് ജോയ്, ആയുർവ്വേദ ഡോക്ടർ അതുല്യ ഉണ്ണികൃഷ്ണൻ ജനറൽ പ്രാക്ടിഷ്ണർ ഡോക്ടർ രശ്മി ധനുക എന്നീ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം മെഡിക്കൽ ക്യാമ്പിന് മികവേറ്റി.
ശ്രീ എൻ കെ പ്രേമചന്ദ്രൻ എം പി ഹോസ്പിറ്റൽ മാനേജ്മെന്റ്നും ഡോക്ടർമാർക്കും മൊമന്റോ നൽകി ആദരിച്ചു.
ക്യാമ്പ് കോഡിനേറ്റർസ് മനോജ് അപ്പുകുട്ടൻ, പ്രവിൻ, മിഥുൻ, ഷിന്റോ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
ഡോ. ജെയ്സ് ജോയ്ക്ക് ദേശിയ മെമ്പർഷിപ്പ് കൺവീനർ ഷമീർ അലി മെമ്പർഷിപ്പ് നൽകി ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

ഏരിയ സെക്രട്ടറി രാജേഷ് പന്മന സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് റോബിൻ കോശി ഔപചാരികമായി നന്ദി പറഞ്ഞു കൊണ്ട് മെഡിക്കൽ ക്യാമ്പിന് സമാപനം കുറിച്ചു.