മസ്കറ്റ് : ഒമാനിൽ ഇന്ന് 38 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 457 ആയി ഉയർന്നു. 246-സ്വദേശികളും, 211-വിദേശികളും ആണ് ഉള്ളത്.രോഗ വിമുക്തി നേടിയവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയത് ആശ്വാസമാണ് ഒന്നരവയസുള്ള കുട്ടിയടക്കം 109- പേരാണ് ഇതിനോടകം പൂർണമായും സുഖംപ്രാപിച്ചത്. രണ്ട് പേർ മരണപ്പെടുകയും ചെയ്തു. 346 പേരാണ് അസുഖ ബാധിതരായി നിലവിൽ ചികിത്സയിലുള്ളത്.