ബഹ്‌റൈൻ : ആലപ്പുഴ സ്വദേശി അനിൽ സഖറിയയുടെയും ഷേർളി മാത്യുവിന്റെയും നാലുവയസുള്ള മകൾ ആയ അഥീന സാറാ അനിൽ ആണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത് , മൃതദേഹം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടു പോകുവാനുള്ള ക്രമീകരണങ്ങള് നടന്നുവരികയാണ്, റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന അനില്‍ സഖറിയുടെയും ഭാര്യ ഷേര്‍ളി മാത്യുവിന്റെയും മൂത്ത മകളാണ് അഥീന. ഷേര്‍ളി മാത്യു ബി. ഡി. എഫ്. ആശുപത്രിയില്‍ ഫാര്‍മസിസ്‌റ്റാണ്.അനുജത്തി അഹീന റേച്ചല്‍ അനില്‍.,ബഹറിന്‍ മാര്‍ത്തോമ്മാ പാരീഷിന്റെ അംഗങ്ങളാണിവര്‍. നാട്ടിലെ സംസ്‌കാര ശുശ്രൂഷകള്‍ ആലപ്പുഴ സെന്റ് ജോര്‍ജ്ജ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് ശനിയാഴ്‌ച നടക്കും.