മസ്കറ്റ് : ഒമാനിൽ 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 419 ആയി ഉയർന്നു. രോഗം സുഖെപ്പെട്ടവരുടെ എണ്ണത്തിലും വർധനവുണ്ട്. ചൊവ്വാഴ്ച 67 പേർആയിരുന്നത് 72 ആയി ഉയരുകയും ചെയ്തു.ഇന്ന് രോഗം സ്ഥിരീകരിച്ച 48ൽ 41 പേരും മസ്കത്ത് മേഖലയിലാണ്. ഇതോടെ മസ്കത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 334 ആയി ഉയർന്നു.രണ്ട് പേർ മരണപ്പെടുകയും ചെയ്തു.