മസ്കറ്റ് :ടെക് ലോകം ഫൈവ് ജി യെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു,ഇതിനോടകം ഹുവായി (വോവയ്) റഷ്യയുമായി ഇതുസംബധിച്ച കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. ഫൈവ് ജി ഇന്റർനെറ്റ് സേവനം വരുന്നതോടെ ലോകത്തുതന്നെ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ടെക് ലോകം കരുതുന്നത്.
ഗൾഫ് മേഖലയും ഫൈവ് ജി സേവനത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നു എന്നാതാണ് ഒടുവിൽ പുറത്തുവരുന്ന വാർത്ത,ഫൈവ് ജി ഇൻറർനെറ്റ് സേവനം ഒമാൻ അടക്കം ഗൾഫ് രാജ്യങ്ങളിലാണ് വ്യാപകമായി ആദ്യം നടപ്പിലാവുകയെന്നാണ് പ്രതീക്ഷയെന്ന് എറിക്സൺ നെറ്റ്വർക്ക് സൊലൂഷൻസ് ജി.സി.സി തല മേധാവി സൽമാൻ അതീഖ് അഭിപ്രായപ്പെട്ടു. എറിക്സണും ഒമാൻ ടെലികോം അതോറിറ്റിയും ഒമാൻടെല്ലും ചേർന്ന് മസ്കത്തിൽ സംഘടിപ്പിച്ച ഫൈവ് ജി ഇൻറർനെറ്റ് സാങ്കേതികത സംബന്ധിച്ച പ്രദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാൻ
ടെലികോം മേഖല അതിവേഗത്തിൽ വേഗത്തിൽ വളരുന്നുണ്ട്.
പശ്ചിമേഷ്യയും ആഫ്രിക്കൻ മേഖലയും കണക്കിലെടുത്താൽ ഫോർ ജി ഇൻറർനെറ്റ് സേവനങ്ങൾ കുറഞ്ഞ ശതമാനമാണ് ഉള്ളത്.
ആഫ്രിക്കയിലെ പല രാജ്യങ്ങളും എൽ.ടി.ഇ സംവിധാനം വികസിപ്പിച്ചെടുക്കുന്നതേയുള്ളൂ. എന്നാൽ, ഒമാൻ അടക്കം ഗൾഫ് രാഷ്ട്രങ്ങൾക്ക് യൂറോപ്പിനോട് കിടപിടിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ആശയങ്ങൾ കൊണ്ടുവരുന്നത് ഒമാനിലെ ടെലികോം മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ടെലികമ്മ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി കംപ്ലയൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് അൽ കിന്ദി പറഞ്ഞു.