മസ്കത്ത്: കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ച തൃശൂർ സ്വദേശിക്ക് കോവിഡ് സ്ഥികരിച്ചു. ഗാലയിലെ ടീജാൻ കമ്പനിയിലെ ജീവനക്കാരനായ തൃശൂർ കുമ്പളക്കോട് പഴയന്നൂർ തെക്കേളം വീട്ടിൽ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 53 വയസായിരുന്നു. പനിബാധിച്ചിരുന്ന ഹനീഫ വാഴാഴ്ച താമസസ്ഥലത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിതികരിച്ചത് ഇതോടെ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം അഞ്ചായി. മരണ കാരണം കോവിഡ്ആണെന്ന് വ്യക്തമായതോടെ ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരും ഒപ്പം താമസിച്ചിരുന്നവരും ക്വറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്.