അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം

ഖത്തർ : അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം കുറിച്ചു . ‘സംഘർഷം,സ​ഹ​ക​ര​ണം,പ്ര​തി​സ​ന്ധി: ആ​ഗോ​ള ക്ര​മം പുനഃക്രമീകരിക്കുക എ​ന്ന തലക്കെട്ടോട് കൂടി തുടക്കം കുറിച്ച അഞ്ചാമത് ലോക സുരക്ഷാ ഫോറത്തിന്റെ ഉത്ഘാടനം പ്ര​ധാ​ന​മ​ന്ത്രി​യും വിദേശകാര്യ മ​ന്ത്രി​യു​മാ​യ ഷെയ്ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അൽ​ ഥാ​നി നിർവഹിച്ചു . വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, സാങ്കേതിക വി​ദ​ഗ്ധ​ർ, സുരക്ഷാ വി​ദ​ഗ്ധ​ർ, സൈ​നി​ക-നീ​തി​ന്യാ​യ മേ​ഖ​ല​ക​ളി​ൽ​ നി​ന്നു​ള്ള​ പ്രമുഖർ എന്നിവർ ഫോ​റത്തിൽ പങ്കെടുക്കും. ആധുനിക കാലയളവിലെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നത് സംബന്ധിച്ച ചർച്ചകളും പ്രതിവിധികളും ഫോറത്തിൽ ചർച്ച ചെയ്യും . സം​ഘ​ർ​ഷ​ങ്ങ​ൾ,യു​ദ്ധം, സൈ​ബ​ർ കുറ്റകൃത്യങ്ങൾ, കാലാവസ്ഥാ വ്യ​തി​യാ​നം എന്നീ വിഷയങ്ങളിൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്രതിനിധികളും വി​ദ​ഗ്ധ​രും സം​വ​ദി​ക്കും. എന്നാൽ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങളായ ഊ​ർ​ജം, മ​രു​ന്ന്, വെള്ളം, എ​ന്നി​വ രാ​ഷ്ട്രീ​യ​വ​ത്ക്കരിക്കുമ്പോൾ ദു​ർ​ബ​ലമായ രാജ്യങ്ങൾ യു​ദ്ധ​ക്കെ​ടു​തി​ പോ​ലെ​യുള്ള ദു​ര​ന്ത​മാ​ണ് നേരിടുന്നത്. ഈ ​ദു​ര​ന്തം മ​ധ്യ​പൂ​ർ​​വ മേ​ഖ​ല​ക​ളി​ലെ പ​ല രാ​ജ്യ​ങ്ങ​ൾ ഇ​ന്നും അനുഭവിക്കുന്നുണ്ട്. ഇ​തി​ന് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹാ​രം കാണണമെന്നും ​പ്രധാനമന്ത്രി ഉൽഘാടന വേളയിൽ പറഞ്ഞു