മസ്കറ്റ് : കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിൻ വർഗീസ് (34) ആണ് അൽനാദ ആശുപത്രിയിൽ അണ് മരണപെട്ടത്.കോവിഡ് പോസിറ്റീവ് ആയിരുന്ന ഇദ്ദേഹം ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ എട്ടിന് ആശുപത്രിയിൽ എത്തി അഡ്മിറ്റ് ആയതാണ്. വ്യാഴാഴ്ചയാണ് മരണപ്പെട്ടത്.റൂവി ഹോണ്ട ഹോഡിലെ ഒാർബിറ്റ് ബിൽഡിങ് മെറ്റീരിയൽസിലെ ജീവനക്കാരനായിരുന്നു.നാലു വർഷത്തിലധികമായി ഒമാനിലുണ്ട്. ജിൻസിയാണ് ഭാര്യ. ജോഹാൻ ഏക മകനാണ്. ഇവർ നാട്ടിലാണ്. കോവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന ആറാമത്തെ മലയാളിയാണ് ജസ്റ്റിൻ.