മനാമ: ബഹ്റൈനിൽ അനധികൃത ടാക്സി സർവിസ് നടത്തിയ 648 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. യാത്രക്കാരുടെയും മറ്റ് ഡ്രൈവർമാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി നിയമലംഘനങ്ങൾക്കെതിരായ നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി .വാഹനം ഓടിക്കുന്നവർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അനുമതിയില്ലാതെ അനധികൃത പൊതുഗതാഗത സേവനങ്ങൾ നൽകുന്ന വ്യക്തികൾക്ക് ആയിരം ദിനാർ പിഴയും ആറു മാസം വരെ തടവും ലഭിക്കും