ഹൂതി മിസൈൽ ആക്രമണം ; യമനിൽ 7പട്ടാളക്കാർ കൊല്ലപ്പെട്ടു

File/AFP

സൗദി/യമൻ: ഹൂതികളുടെ മിസൈൽ ആക്രമണം 7-യമനി പട്ടാളക്കർ കൊല്ലപ്പെടുകയും 12 ഓളം പേർക്ക്‌ പരുക്കേൽക്കുകയും ചെയിതു.സനായിലെ ഇൻ ഷാൻ അൽ ഗിന് ജില്ലയിലെ മാരിബ് മിലട്ടറി ബേസ് ക്യാമ്പിലാണ് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയത്.ഇറാന്റെ സാഹത്തോടെ ആണ് എന്ന് സൗദി ആരോപിച്ചു, സനയുടെ പടിഞ്ഞാറ് ഭാഗത്തു 120 കിലോമീറ്റർ അകലെ നിന്നാണ് മിസൈൽ അയച്ചതെന്നും യമനി ഉദ്യോഗസ്ഥൻ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ൧൨ ഓളം പേരെ മരീബ്‌ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി സൈനിക ഉദ്യോഗസ്ഥൻ വെളുപ്പെടുത്തി , എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം റിബൽ ഗ്രുപ്പുകളിൽ പെടുന്ന ഒരു സംഘടനയും ഏറ്റടുത്തിട്ടില്ല.