സർക്കാർ പൊതു മേഖലയിൽ താത്കാലിക അടിസ്ഥാനത്തിൽ 7,356 വിദേശികൾ

മനാമ : ബഹ്റിനിൽ സർക്കാർ പൊതു മേഖലയിൽ താത്കാലിക അടിസ്ഥാനത്തിൽ 7,356 വിദേശികൾ ജോലി ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കി . പാർലമെന്റ് ആൻഡ് ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബൂഐനൈൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യം , വിദ്യാഭ്യാസം തുടങ്ങി മേഖലകളിൽ ആണ് കൂടുതൽ ആളുകളും ജോലി ചെയുന്നത് . മുൻ കാല പരിചയവും യോഗ്യതയുടെയും അടിസ്ഥാനത്തിൽ ആണ് വിദേശിയർക്കു സർക്കാർ പൊതുമേഖലയിൽ ജോലി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു . 2019 ജനുവരി മുതൽ 2021 നവംബർ 14 വരെ ആകെ 1,815 വിദേശികളെ ജോലിയിൽനിന്ന് പിരിച്ചു വിട്ടതായും എന്നാൽ അതാതു ജോലിക്കു യോഗ്യത ഇല്ലാത്ത സ്വദേശികളുടെ അഭാവത്തിൽ മാത്രമേ തൊഴിൽ കരാർ പുതുക്കി നൽകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.