ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76 വര്‍ഷങ്ങള്‍ ഒമാൻ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ”സെലബ്രേഷന്‍ ഓഫ് ഇന്ത്യ”ക്ക് തുടക്കം

ഒമാൻ : ഒരാഴ്ച നീളുന്ന ഉത്സവത്തില്‍, വ്യത്യസ്ത ഉത്പന്നങ്ങളും പാചക പാരമ്പര്യങ്ങളും രാജ്യത്തെ പ്രാദേശിക രുചികളും ലുലു അവതരിപ്പിക്കും. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിനോടനുബന്ദ്ധിച്ച് ഇന്ത്യൻ വിദ്യാർത്ഥികളുടെ കലാപരിപാടികളും ലുലുവിൽ അരങ്ങേറി , കൂടാതെ മുപ്പതോളം ഇന്ത്യൻ വനിതകളുടെ പെയിന്റിങ്ങുകളും ലുലുവിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .. ചടങ്ങിൽ ഇന്ത്യന്‍ പ്രവാസി സമൂഹവും ലുലു അധികൃതരും സന്നിഹിതരായിരുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ ആഗസ്റ്റ് 16 വരെയാണ് ഫെസ്റ്റിവല്‍. . ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഹൃദയമായ ഉത്പന്നങ്ങള്‍ ആസ്വദിക്കാന്‍ ഒമാനിലെ ജനങ്ങള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. ഇന്ത്യയിലുടനീളമുള്ള ലുലുവിന്റെ ഭക്ഷ്യസംസ്‌കരണ, ലോജിസ്റ്റിക്‌സ് ശൃംഖലകള്‍ വഴി നിരവധി അപൂര്‍വ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ലുലു ഒമാനിലെത്തിച്ചിട്ടുണ്ട്. ഫ്രഷ്, ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, ചെറുധാന്യങ്ങള്‍ അടക്കമുള്ള പലചരക്ക് ഉത്പന്നങ്ങള്‍, ഹോട്ട് ഫുഡ്, ബേക്കറി, മാംസം, ഗൃഹോപകരണങ്ങള്‍, വസ്ത്രം, ഫാഷന്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ ലഭിക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിസ്മയിപ്പിക്കുന്ന പ്രമോഷനുകളും ഓഫറുകളും ലഭിക്കും. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വൈവിധ്യം കാണിക്കുന്നതിന് എല്ലാ വര്‍ഷവും ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കാറുണ്ടെന്നും തങ്ങള്‍ ശീലിച്ച ഉത്പന്നങ്ങള്‍ ആസ്വദിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് ലഭിക്കുന്ന സുവര്‍ണാവസരമാണെന്നും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ (ഒമാന്‍, ശ്രീലങ്ക, ഇന്ത്യ) ആനന്ദ് എ വി പറഞ്ഞു