മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. 57 വയസുകാരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഒമ്പതാമത്തെ കോവിഡ് മരണമാണിത്.മലയാളി ഡോക്ടർ രാജേന്ദ്രൻ നായർ അടക്കം മരിച്ചതിൽ ഏഴു പേരും വിദേശികളാണ്.മരിച്ച മറ്റ് രണ്ടുപേർ സ്വദേശി വയോധികരാണ് .