ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്

മസ്​കത്ത്​: ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധ സ്​ഥിരീകരിച്ചവർ 813 ആയി ഉയർന്നു. ഇതിൽ നാലുപേർ മരണപ്പെടുകയും ചെയ്​തു.അസുഖം ഭേദമായവരുടെ എണ്ണത്തിലും വർധനവുണ്ട്​. 15 പേർ കൂടി രോഗ മുക്​തരായി. ഇതോടെ മൊത്തം സുഖപ്പെട്ടവരുടെ എണ്ണം 124 ആയി ഇന്നലെ 128 പേർക്ക് കൊവിഡ് സ്ഥിതി കരിച്ചിരുന്നു.​മത്രയിൽ കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ സമൂഹ രോഗ നിർണയ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. ഇതിന്​ ശേഷമാണ്​ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്​.