മനാമ : ബഹ്‌റൈനിൽ കഴിഞ്ഞദിവസം 13,406 പേരിൽ നടത്തിയ പരിശോധനയിൽ 879 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 395 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം 12 ,931 ആയി . 1,901 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി യത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,44 ,579 ഉയർന്നു . 15 മരണങ്ങൾ ആണ് കഴിഞ്ഞ ദിവസം സംഭവിച്ചത് , ഇതോടെ 1,221 പേർക്കാണ് ഇതുവരെ കോവിഡ് കാരണം ബഹ്റിനിൽ ജീവഹാനി സംഭവിച്ചത്.